പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും
യുഡിഎഫ് ബൂത്ത് തല നേതൃസംഗമങ്ങളിൽ പങ്കെടുക്കാനാണ് പ്രിയങ്ക മണ്ഡലത്തിൽ എത്തുന്നത്
Update: 2025-02-14 14:14 GMT


കല്പറ്റ: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ കണ്ണൂരിൽ വിമാനം ഇറങ്ങുന്ന പ്രിയങ്ക, റോഡ് മാർഗമാണ് മാനന്തവാടിയിലെത്തുക. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളിലെ യുഡിഎഫ് ബൂത്ത് തല നേതൃസംഗമങ്ങളിൽ പങ്കെടുക്കാനാണ് പ്രിയങ്ക മണ്ഡലത്തിൽ എത്തുന്നത്.
വൈകിട്ടോടെ കണിയാംപറ്റ പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിലും പ്രിയങ്ക സന്ദർശനം നടത്തും. ഞായറാഴ്ച ഏറനാട്, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലും തിങ്കളാഴ്ച വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളിലും ബൂത്ത് തല നേതൃസംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.