സിനിമാതാരങ്ങളുടെ പ്രതിഫലം വെട്ടി കുറക്കണം; ആവശ്യം വീണ്ടും ഉയർത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

പ്രമുഖതാരങ്ങൾ ശരാശരി 50 ലക്ഷത്തിനു മുകളിൽ ആണ് പ്രതിഫലം കൈപ്പറ്റുന്നത്

Update: 2025-02-02 01:36 GMT
Editor : സനു ഹദീബ | By : Web Desk
സിനിമാതാരങ്ങളുടെ പ്രതിഫലം വെട്ടി കുറക്കണം; ആവശ്യം വീണ്ടും ഉയർത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍
AddThis Website Tools
Advertising

കൊച്ചി: സിനിമാതാരങ്ങളുടെ പ്രതിഫലം വെട്ടി കുറയ്ക്കണമെന്ന് ആവശ്യം വീണ്ടും ഉയര്‍ത്തി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. വിവിധ സിനിമാ സംഘടനകളുമായി ചർച്ച സജീവമാക്കാനാണ് തീരുമാനം. കൊച്ചിയില്‍ ഇതുമായി ബന്ധപ്പെട്ട യോഗം ഉടന്‍ ചേര്‍ന്നേക്കും.

വലിയ മുതൽമുടക്കി തീയറ്ററുകളിൽ എത്തിക്കുന്ന സിനിമകൾ പ്രതീക്ഷിക്കുന്ന ലാഭമുണ്ടാക്കാത്തതും ഉയർന്ന വിനോദ നികുതിയും ആണ് നിർമ്മാതാക്കളുടെ നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. സിനിമകളുടെ ഉയർന്ന നിർമ്മാണ ചെലവിൽ പ്രധാന ഭാഗവും താരങ്ങളുടെ പ്രതിഫലത്തിനായി നീക്കി വയ്ക്കേണ്ടി വരുന്നതിനാല്‍ നിർമ്മാതാക്കൾക്ക് പ്രതീക്ഷിക്കുന്ന ലാഭം ഉണ്ടാകുന്നില്ലെന്നാണ് നിർമ്മാതാക്കളുടെ വാദം.

പ്രമുഖതാരങ്ങൾ ശരാശരി 50 ലക്ഷത്തിനു മുകളിൽ ആണ് പ്രതിഫലം കൈപ്പറ്റുന്നതെന്നും നിർമ്മാതാക്കൾ പറയുന്നു. നടന്മാരുടെ പ്രതിഫലം സംബന്ധിച്ച് അമ്മയും ഫെഫ്കയുമടക്കമുള്ള വിവിധ സംഘടനകളുമായി ചർച്ചകൾ നടത്താനാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. കോവിഡിന് പിന്നാലെ വിനോദ നികുതി കുറക്കുന്നതും താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതും പ്രധാന ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നുവെങ്കിലും തീരുമാനം ഒന്നും ആയിരുന്നില്ല. എന്നാല്‍ ഇനി പരിഹാരം ഉണ്ടായില്ലെങ്കിൽ നിർമ്മാണം നിർത്തിവയ്ക്കുന്നത് അടക്കമുള്ള സുപ്രധാന നടപടികളിലേക്ക് പോകേണ്ടി വരുമെന്നാണ് നിര്‍മാതാക്കളുടെ പക്ഷം.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News