കെ റെയിൽ കുറ്റി പിഴുതെടുത്ത് മരത്തൈകൾ നട്ട് പ്രതിഷേധം

തിരുന്നാവായയിലെ തെക്കൻ കുറ്റൂരിലാണ് പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രതിഷേധം നടന്നത്

Update: 2022-06-05 06:39 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറം: കെ റെയിൽ കുറ്റി പിഴുതെടുത്ത് മരത്തൈകൾ നട്ട് പ്രതിഷേധം. മലപ്പുറം തിരുന്നാവായയിലെ തെക്കൻ കുറ്റൂരിലാണ് പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രതിഷേധം നടന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതിന്റെ ആവശ്യകത സർക്കാറിലേക്കും കെ.റെയിൽ നടപ്പാക്കുന്നവരിലേക്കും എത്തിക്കുകയാണ് ഈ പ്രതിഷേധം കൊണ്ട് ലക്ഷ്യമിടുന്നതെന്നും ജനങ്ങൾ പറഞ്ഞു.

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം കെ. റെയിലിനെതിരായ ജനവിധിയെഴുത്താണ് എന്നും സമരക്കാർ പറഞ്ഞു. കെ.റെയിൽ കുറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധ നടന്ന സ്ഥലം കൂടിയാണ് തെക്കൻ കുറ്റൂർ. ജനങ്ങൾ സംഘടിച്ചെത്തുകയും കുറ്റി സ്ഥാപിക്കാൻ സമ്മതിക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഈ കുറ്റി സ്ഥാപിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News