കുട്ടനാട് ചമ്പക്കുളത്ത് മടവീഴ്ച; 365 വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ
വെള്ളം കയറിയതോടെ ചമ്പക്കുളം-എടത്വ റോഡിൽ ഗതാഗതം സ്തംഭിച്ചു
Update: 2023-07-06 07:30 GMT
കുട്ടനാട്: കുട്ടനാട് ചമ്പക്കുളം ഇടമ്പാടം-മാനങ്കരി പാടശേഖരത്ത് മടവീഴ്ച. 365 വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. വെള്ളം കയറിയതോടെ ചമ്പക്കുളം-എടത്വ റോഡിൽ ഗതാഗതം സ്തംഭിച്ചു.
എഴുപത് ഏക്കർ പാടത്ത് മട വീണതോടെ 365 വീടുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ഇതിൽ 65 വീടുകൾ പാടത്തിന് നടുവിലുള്ള തുരുത്തിലാണ്. താത്കാലിക ബണ്ട് നിർമിക്കാൻ ദിവസങ്ങളെടുക്കും. ദുരിതബാധിതരെ കരയിലെത്തിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം തുടങ്ങി.
ചമ്പക്കുളം-എടത്വ റോഡിന് പുറമെ കണ്ടങ്കരി റോഡും വെള്ളത്തിനടിയിലായി. ചമ്പക്കുളം പഞ്ചായത്തിൽ പുല്ലങ്ങടി കോളനിയിലെ നൂറ് വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.