"ഉണ്ണിത്താന്റേത് വെറും ആരോപണം മാത്രം, കാസർകോട് എൽ.ഡി.എഫ് തിരിച്ചുപിടിക്കും"; എം.വി ബാലകൃഷ്ണൻ
70,000 കുറയാത്ത ഭൂരിപക്ഷം എൽ.ഡി.എഫിന് കിട്ടുമെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞു
കാസർകോട്: പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് വെറും ആരോപണം മാത്രമാണെന്ന് കാസർകോട് എൽ.ഡി.എഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണൻ. കാസർകോട് എൽഡിഎഫ് തിരിച്ചുപിടിക്കും. എൽഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കാൻ കഴിഞ്ഞെന്നും 70,000 കുറയാത്ത ഭൂരിപക്ഷം കിട്ടുമെന്നും എംവി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചത്. ബൂത്ത് പിടിത്തം നടന്നെന്നു. ജില്ലാ പൊലീസ് മേധവി രാഷ്ട്രീയം കളിച്ചെന്നും ഉടൻ എസ്.പിയെ മാറ്റണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. അവിടെ ഗുണ്ടാവിളയാട്ടമായിരുന്നു. ഞങ്ങൾ പൊലീസിനെ വിളിച്ചു പറഞ്ഞുപ്പോൾ അവർ വന്നു നമ്മളെ ബോധ്യപ്പെടുത്താൻ പ്രഹസനം കാണിക്കും. എന്റെ കാർ ആക്രമിക്കുമ്പോൾ പൊലീസ് നോക്കിനിൽക്കുകയായിരുന്നു. അവസാനം തളിപ്പറമ്പ് ഡി.വെ.എസ്.പിയെ വിളിച്ചു പറഞ്ഞു അദ്ദേഹം വന്ന് ലാത്തി ചാർജ് നടത്തിയാണ് എന്നെ അവിടെന്ന് മാറ്റിയത് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.