കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ മനുഷ്യാവകാശ കമ്മീഷൻ പരാതി നൽകാനൊരുങ്ങി ബന്ധുക്കൾ

സുരക്ഷാ വീഴ്ചയുണ്ടായെന്ന് വ്യക്തമായിട്ടും സെക്യൂരിറ്റി ജീവനക്കാർ മോശമായ രീതിയിലാണ് പെരുമാറിയതെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു

Update: 2022-01-08 01:05 GMT
Editor : afsal137 | By : Web Desk
Advertising

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊട്ടുപോയ കേസിൽ മനുഷ്യാവകാശ കമ്മീഷനും ബാലവകാശ കമ്മീഷനും പരാതി നൽകാനൊരുങ്ങി ബന്ധുക്കൾ. ആശുപത്രി അധികൃതരുടെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പരാതി നല്കാനാണ് തീരുമാനം.

സെക്യൂരിറ്റി ജീവനക്കാരെയും നഴ്‌സുമാരെയും കബളിപ്പിച്ചാണ് നീതു മെഡിക്കൽ കോളേജിലെത്തി കുട്ടിയെ കടത്തിക്കൊണ്ട് പോയത്. വീഴ്ചയുണ്ടായെന്ന് വ്യക്തമായിട്ടും സെക്യൂരിറ്റി ജീവനക്കാർ മോശമായ രീതിയിലാണ് പെരുമാറിയതെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇന്ന് ഉച്ചയോടെ കുഞ്ഞിനെയും അമ്മയെയും ഡിസ്ചാർജ് ചെയ്‌തേക്കുമെന്നാണ് സൂചന. അതേസമയം കേസിൽ പ്രിതിയായ നീതുവിന്റെ പരാതിയെ തുടർന്ന് സുഹൃത്ത് ഇബ്രാഹീം ബാദുഷയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വഞ്ചന , ബാലപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇബ്രാഹീം ബാദുഷയുമായുള്ള ബന്ധം നിലനിർത്തുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്ന് നീതു പൊലീസിനു മുമ്പാകെ മൊഴി നൽകിയിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News