പുൽപ്പള്ളിക്ക് ആശ്വാസം; ഭീതി പരത്തിയ കടുവ പത്താംനാൾ കൂട്ടിലായി
കഴിഞ്ഞ ദിവസം ആടിനെ കൊന്ന തൂപ്രയിൽ സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്
Update: 2025-01-17 03:55 GMT


വയനാട്: പുൽപ്പള്ളിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ കൂട്ടിലായി. കഴിഞ്ഞ ദിവസം ആടിനെ കൊന്ന തൂപ്രയിൽ സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്ത് ഇന്നലെ കടുവ ഇറങ്ങിയത്തിന്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈലിൽ പകർത്തിയിരുന്നു.
പുൽപ്പള്ളി തൂപ്രക്ക് സമീപം കടുവ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം ആടിനെ കൊന്ന മേഖലയോട് ചേർന്നാണ് കടുവ വീണ്ടുമെത്തിയത്. എട്ട് വയസ് പ്രായമുള്ള പെൺകടുവ പത്ത് ദിവസത്തെ തിരച്ചിലിനൊടുവിലായാണ് പിടിയിലാകുന്നത്. തുടർച്ചയായ മൂന്നു ദിവസങ്ങളിലും കടുവ ആടുകളെ കൊന്നിട്ടുണ്ടെങ്കിലും അവയെ ഭക്ഷിക്കാൻ കടുവക്കായിരുന്നില്ല. വിശന്നിരിക്കുന്ന കടുവ കൂടുതൽ അപകടകാരിയാകുമെന്ന വനം വകുപ്പിന്റെ വിലയിരുത്തലിൽ കടുത്ത ഭീതിയിലായിരുന്നു നാട്ടുകാർ.