'കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള ആർ.എസ്.എസ്- എസ്.ഡി.പി.ഐ ശ്രമത്തെ സർവശക്തിയും ഉപയോഗിച്ച് എതിർക്കും': കോടിയേരി ബാലകൃഷ്ണന്‍
ബി.ജെ.പി നേതാവ് രൺജീത്ത് വധത്തിൻറെ പശ്ചാത്തലത്തിൽ സംഘപരിവാർ ഇന്ന് നടത്തുന്ന മണ്ഡല യാത്രയ്ക്കിടെ സംഘർഷമുണ്ടാകുമെന്നാണ് ഇൻറലിജൻസ് മുന്നറിയിപ്പ്.
കേരളത്തിൽ സംഘർഷമുണ്ടാക്കാനുള്ള ആർ.എസ്.എസ്- എസ്.ഡി.പി.ഐ ശ്രമത്തെ സർവശക്തിയും ഉപയോഗിച്ച് എതിർക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാപശ്രമത്തിനെതിരെ മതനിരപേക്ഷ ശക്തികൾ ഒന്നിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് അക്രമ സാധ്യതയുണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.
ബി.ജെ.പി നേതാവ് രൺജീത്ത് വധത്തിന്‍റെ പശ്ചാത്തലത്തിൽ സംഘപരിവാർ ഇന്ന് നടത്തുന്ന മണ്ഡല യാത്രയ്ക്കിടെ സംഘർഷമുണ്ടാകുമെന്നാണ് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. സംസ്ഥാനത്ത് അക്രമ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
പ്രകടനം നടക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ കർശന ജാഗ്രത പുലർത്താനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. മാർച്ച് നടക്കുന്നിടത്ത് പൊലീസ് സുരക്ഷ വർധിപ്പിക്കും. തുടക്കം മുതലുള്ള ദൃശ്യങ്ങൾ പകർത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ 20 നാണ് ആർ.എസ്.എസ് നേതാവ് രൺജീത് കൊല്ലപ്പെടുന്നത്. വീട്ടിലെത്തിയ ഒരു സംഘം പേർ രണ്‍ജീതിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഇതുവരെ 11 ഓളം പ്രതികളാണ് പിടിയിലായത്