'ശബരിമലയിൽ നിത്യബ്രഹ്മചാരി സങ്കൽപ്പമുള്ളത് കൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്'; ആചാരങ്ങൾ അട്ടിമറിക്കരുതെന്ന് ജി. സുധാകരൻ

'50 വയസിന് മുകളിലുള്ളവർക്ക് ശബരിമലയിൽ പോകാൻ നിലവിൽ അനുമതി ഇല്ല.. ഇത് എല്ലാവരും അംഗീകരിച്ചു പോരുന്നതാണ്'

Update: 2022-11-13 12:02 GMT
Advertising

ആലപ്പുഴ: ശബരിമലയിൽ നിത്യബ്രഹ്മചാരി സങ്കൽപ്പമുള്ളത് കൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തതെന്ന് മുൻ ദേവസ്വം മന്ത്രി ജി സുധാകരൻ. അത് മാറ്റിപ്പറയുകയോ അട്ടിമറിക്കുകയോ വേണ്ട. ശബരിമലയിൽ യുവതികളെ വിലക്കി ചട്ടമുണ്ട്. 50 വയസിന് മുകളിലുള്ളവർക്ക് ശബരിമലയിൽ പോകാൻ നിലവിൽ അനുമതി ഇല്ല. അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോരുന്ന കാര്യമാണെന്നും സുധാകരൻ പറഞ്ഞു. ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ദേവസ്വം ബോർഡിൽ നടപ്പിലാക്കിയ വനിതാ സംവരണത്തിലും പ്രായത്തിൽ നിബന്ധന വെച്ചിരുന്നുവെന്നും സുധാകരൻ വിശദീകരിച്ചു.

ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ച അദ്ദേഹം 50 വയസ് കഴിഞ്ഞ സ്ത്രീകളേ ശബരിമലയിൽ കയറാവൂ എന്ന വാദം അംഗീകരിക്കണമെന്ന് പറഞ്ഞിരുന്നു. ഇത് വാർത്തയായി വന്നതിന് പിന്നാലെയാണ് സുധാകരന്റെ വിശദീകരണം. അന്പത് വയസ് കഴിഞ്ഞ സ്ത്രീകൾ ശബരിമല കയറിയാൽ മതിയെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരിക്കാനായിരുന്നു സുധാകരന്‍ മാധ്യമങ്ങളെ കണ്ടത്. ഇതിനിടെയിലാണ് ശബരിമലയിലെ ആചാരങ്ങള്‍ അട്ടിമറിക്കരുതെന്ന് സുധാകരന്‍ ആവശ്യപ്പെട്ടത്.

സുധാകരന്റെ പരാമർശത്തിന് പിന്നാലെ സിപിഎമ്മിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ശബരിമല നിലപാടിൽ സിപിഎം വെള്ളം ചേർത്തെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ വിമർശനം. മണ്ഡലകാലം തുടങ്ങാനിരിക്കെ ശബരിമല വിഷയം അനാവശ്യവിവാദമാക്കിയതിന് സിപിഎമ്മിനുള്ളില്‍ നിന്നും സുധാകരന് വിമർശനത്തിന് സാധ്യതയുണ്ട്. സുധാകരന്റെ നിലപാട് രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപിയും ആലോചിക്കുന്നുണ്ട്

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News