ശബരിമല മേൽശാന്തി നിയമനം: ജാതിവിവേചനമില്ലാതെ നിയമിക്കണമെന്ന് ബി.ഡി.ജെ.എസ്
ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നത് അയിത്തവും തീണ്ടലും ഇന്നും തുടരുന്നു എന്ന ഓർമ്മപ്പെടുത്തലാണെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു
Update: 2021-08-03 10:02 GMT


ശബരിമല മേൽശാന്തി നിയമനം ജാതിവിവേചനമില്ലാതെ നിയമിക്കണമെന്ന് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടു. മലയാളി ബ്രാഹ്മണരല്ലാത്ത ഹിന്ദു സമുദായത്തിലെ എല്ലാ ശാന്തിമാരെയും ശബരിമലയിൽ മേൽശാന്തിമാരായി നിയമിക്കണമെന്ന് ബി.ഡി.ജെ.എസ്. ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സൂചനാ സമരം നടത്തി. ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നത് അയിത്തവും തീണ്ടലും ഇന്നും തുടരുന്നു എന്ന ഓർമ്മപ്പെടുത്തലാണെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബി.ഡി.ജെ.എസും കക്ഷി ചേരും.