ശബരിമല സ്‌പോട്ട് ബുക്കിങ് നാളെ മുതൽ
പത്ത് ഇടത്താവളങ്ങളിൽ ഇതിന് സൗകര്യമൊരുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
Update: 2021-11-17 11:25 GMT
ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തും പത്ത് ഇടത്താവളങ്ങളിൽ ഇതിന് സൗകര്യമൊരുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും സർക്കാർ വ്യക്തമാക്കി.
സ്‌പോട്ട് ബുക്കിങ്ങിന് ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി. എന്നിവയ്ക്ക് പുറമേ പാസ്പോര്‍ട്ടും ഉപയോഗിക്കാം. വെര്‍ച്വല്‍ക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്പോര്‍ട് ഉപയോഗിക്കാന്‍ കഴിയുന്നവിധം സോഫ്റ്റ്‌വെയറിൽ മാറ്റംവരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.