സാഫ് ഗെയിംസ് മെഡല്‍ ജേതാവ് ടിയാനയ്ക്ക് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം

നിയമനം കായിക വകുപ്പിനു കീഴിലെ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനില്‍

Update: 2024-07-17 15:30 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സാഫ് ഗെയിംസ് മെഡല്‍ ജേതാവ് ടിയാന മേരി തോമസിന് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം. കായിക വകുപ്പിനു കീഴിലെ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനില്‍ നിയമനം നല്‍കാനാണു മന്ത്രിസഭ തീരുമാനിച്ചത്. കായികരംഗത്തെ നേട്ടങ്ങള്‍ കണക്കിലെടുത്തുള്ള പ്രത്യേക പരിഗണനയിലാണ് തീരുമാനം. എല്‍.ഡി ക്ലര്‍ക്കിന്റെ ശമ്പള സ്‌കെയിലും അനുവദിക്കും. ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു ടിയാന.

ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്ന കായികതാരങ്ങള്‍ ഒരു ഘട്ടത്തിലും സ്പോര്‍ട്സ് ക്വാട്ട നിയനത്തിന് അര്‍ഹരല്ലെന്നാണു നിലവിലെ നിയമം. കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഇതില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കണമെന്ന് പൊതുഭരണ വകുപ്പിന് മന്ത്രിസഭ നിര്‍ദേശം നല്‍കി.

രാജ്യത്തിനും സംസ്ഥാനത്തിനുമായി നിരവധി മെഡലുകള്‍ നേടിയ, പിന്നാക്ക ജീവിത സാഹചര്യമുള്ള തനിക്ക് പ്രത്യേക പരിഗണനയില്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് ടിയാന മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. നിവേദനം പരിഗണിച്ച് സ്പോര്‍ട്സ് കേരള ഫൗണ്ടേഷനില്‍ ജൂനിയര്‍ സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തിക സൃഷ്ടിക്കാന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍ദേശം നല്‍കി. ഇതുപ്രകാരം പ്രസ്തുത തസ്തികയില്‍ ടിയാനയ്ക്ക് നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

Summary: SAF Games medalist Tiana Mary Thomas appointed as Sports Organizer at Sports Kerala Foundation under Sports Department

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News