ദലിത് യുവതി സംഗീതയുടെ മരണം: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: എറണാകുളം സ്വദേശി സംഗീതയുടെ മരണത്തിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഭർത്യ മാതാവ് രമണി, ഭർത്യ സഹോദരൻറെ ഭാര്യ മീനാക്ഷി, എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് പ്രതികളാണ് കേസിലുള്ളത്. ഭർത്താവ്,ഭർത്യ മാതാവ്,ഭർത്യ സഹോദരൻറെ ഭാര്യ തുടങ്ങിയവരാണ് ഈ കേസിലെ പ്രതികൾ. ഭർത്താവിന്റെ ജാമ്യപേക്ഷ ഇതുവരെ കോടതിയിലെത്തിയിട്ടില്ല.
ജൂൺ ഒന്നിനാണ് സംഗീതയെ ഹൈക്കോടതിക്ക് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഗീതയുടെ മരണം സംബന്ധിച്ച മീഡിയവൺ വാർത്തയെ തുടർന്ന് നിരവധി പേർ വിഷയത്തിൽ ഇടപെടുകയായിരുന്നു. സ്ഥലം എം.എൽ.എ, ടി.ജെ വിനോദ് ഉൾപ്പെടെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് സുമേഷിൻറെ മാതാവിനെയും സഹോദരി ഭാര്യയേയും സെൻട്രൽ പൊലിസ് കുന്ദംകുളത്തെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതറിഞ്ഞ് ഒളിവിലായിരുന്ന സുമേഷ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി. ഇവർക്കെതിരെ പട്ടിക ജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്.