വീണ്ടും പ്രകോപന മുദ്രാവാക്യവുമായി സംഘപരിവാർ: പ്രകടനം തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ

വിഷയത്തിൽ പൊലീസ് നടപടിയെടുക്കാത്തതിനാലാണ് സംഘപരിവാർ പ്രകോപനം തുടരുന്നതെന്ന് യൂത്ത് ലീഗ്

Update: 2022-05-12 00:51 GMT
Editor : afsal137 | By : Web Desk
വീണ്ടും പ്രകോപന മുദ്രാവാക്യവുമായി സംഘപരിവാർ: പ്രകടനം തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ
AddThis Website Tools
Advertising

കോഴിക്കോട്: പേരാമ്പ്രയിൽ പ്രകോപന മുദ്രാവാക്യവുമായി വീണ്ടും സംഘപരിവാർ പ്രകടനം. വി.എച്ച്.പി പ്രകടനത്തെ തടയാൻ യൂത്ത് ലീഗ് പ്രവർത്തകർ സംഘടിച്ചതോടെ പൊലീസ് ഇടപെട്ട് മാർച്ച് തടഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശത്ത് ബിജെപി പ്രവർത്തകരും പ്രകോപന മുദ്രാവാക്യമുയർത്തിയിരുന്നു. എന്നാൽ ഇതിനെതിരെ പൊലീസ് നടപടിയെടുത്തില്ലെന്ന ആരോപണം ശക്തമാണ്.

ഹലാൽ ബീഫിൻറെ പേരിൽ ഹൈപ്പർ മാർക്കറ്റ് ആക്രമിച്ചതിന് ശേഷം രണ്ടാം തവണയാണ് പേരാമ്പ്രയിൽ സംഘപരിവാർ പ്രകോപന മുദ്രാവാക്യമുയർത്തി പ്രകടനം നടത്തുന്നത്. വൈകിട്ട് അഞ്ചരയോടെ വി.എച്ച്.പി പ്രവർത്തകർ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രകടനമാരംഭിച്ചു. പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യങ്ങമുയർത്തി നടന്ന പ്രകടനത്തെ തടയാൻ മാർക്കറ്റ് പരിസരത്ത് യൂത്ത് ലീഗ് പ്രവർത്തകരും സംഘടിച്ചു. ഇതോടെ പൊലീസ് ഇടപെട്ട് മാർച്ച് നിർത്തി വെപ്പിക്കുകയായിരുന്നു. വിഷയത്തിൽ പൊലീസ് നടപടിയെടുക്കാത്തതിനാലാണ് സംഘപരിവാർ പ്രകോപനം തുടരുന്നതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

Web Desk

By - Web Desk

contributor

Similar News