എറണാകുളം നെല്ലിക്കുഴിയിൽ സ്‌കൂൾ മതിൽ തകർന്ന് വീണു

മതിൽ തകർന്ന് വീണതിനെ തുടർന്ന് സമീപത്തെ ബഡ്‌സ് സ്‌കൂൾ കെട്ടിടത്തിനും സ്‌കൂൾ ബസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

Update: 2023-06-26 08:10 GMT
Advertising

കൊച്ചി: എറണാകുളം കോതമംഗലത്തെ നെല്ലികുഴി ഗവൺമെന്റ് ഹയർ സെക്കൻണ്ടറി സ്‌കൂളിന്റെ മതിൽ തകർന്നു വീണു. ഇന്നലെ രാത്രിയാണ് സംഭവം. പത്ത് അടി ഉയരത്തിൽ കെട്ടിയ മതിലാണ് സമീപത്തെ ബഡ്‌സ് സ്‌കൂളിലേക്ക് തകർന്ന് വീണത്.

മതിൽ തകർന്ന് വീണതിനെ തുടർന്ന് ബഡ്‌സ് സ്‌കൂൾ കെട്ടിടത്തിനും സ്‌കൂൾ ബസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 60 ഓളം കുട്ടികൾ പഠിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ ക്ലാസ് റൂമിലേക്കും സ്‌കൂൾ ബസിലേക്കുമാണ് മതിൽ തകർന്ന് വീണത്.

ആറ് മാസം മുമ്പ് ഒരു കോടി മുടക്കിയാണ് ഹയർ സെക്കൻണ്ടറി സ്‌കൂളിന്റെ കെട്ടിടത്തിന് സംരക്ഷണ ഭിത്തി കെട്ടിയത്. രണ്ട് ദിവസം മഴ ശക്തമായതോടെയാണ് മതിൽ തകർന്ന് വീണത്. മതിൽ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഹയർ സെക്കൻണ്ടറി സ്‌കൂളിന്റെ മുന്ന് നില കെട്ടിടവുമായി ബന്ധപ്പെട്ട് സുരക്ഷ ഭീഷണി നിലനിൽക്കുന്നുണ്ട്. കെട്ടിടത്തിനോട് ചേർന്ന് നിൽക്കുന്ന മതിലാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന്റെ തറയിൽ നിന്നെല്ലാം മണ്ണ് താഴേക്ക് പതിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്തി കെട്ടിടം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയിട്ടുണ്ട്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News