കത്തിനശിച്ച സ്കൂട്ടറിന് പകരം കമ്പനി അനുവദിച്ച വാഹനം ഷോറൂമുകാര്‍ വിട്ടുനല്‍കിയില്ല: ഭിന്നശേഷിക്കാരന്‍ കുത്തിയിരുപ്പ് സമരത്തില്‍

സ്‌കൂട്ടർ കമ്പനി പുതിയ വാഹനം അനുവദിച്ചിട്ടും ഷോറൂം അധികൃതർ 26,000 രൂപ ആവശ്യപ്പെടുകയാണെന്ന് പരാതി

Update: 2023-01-06 01:45 GMT
Advertising

കോഴിക്കോട്: സർവീസിന് നൽകിയ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചിട്ടും ഭിന്നശേഷിക്കാരനായ യുവാവിന് ഇതുവരെ പകരം വാഹനം നല്‍കിയില്ലെന്ന് പരാതി. സ്കൂട്ടർ കമ്പനി പുതിയ വാഹനം അനുവദിച്ചിട്ടും ഷോറൂം അധികൃതർ 26,000 രൂപ ആവശ്യപ്പെടുകയാണെന്നാണ് കോഴിക്കോട് സ്വദേശിയായ സുനില്‍ പറയുന്നത്. കോഴിക്കോട് ബാലുശ്ശേരിയിലെ ഷോറൂമിന് മുന്നിൽ കുത്തിയിരുപ്പ് പ്രതിഷേധം നടത്തുകയാണ് സുനിൽ.

സർവീസിന് നൽകിയ സുനിലിന്‍റെ വാഹനമടക്കം 10 വാഹനങ്ങളാണ് ഓഗസ്റ്റ് 31ന് ബാലുശ്ശേരിയിലെ കോമാക്കി ഷോറൂമിൽ കത്തിനശിച്ചത്. ഇതിന് പകരമായി ഒരു മാസത്തിനകം പുതിയ വാഹനം നൽകുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. കമ്പനി വാഹനം നൽകിയിട്ടും ഷോറൂം അധികൃതർ ഇതുവരെയും വാഹനം വിട്ട് നൽകിയിട്ടില്ല. വാഹന രജിസ്ട്രേഷനും ഇൻഷുറൻസിനുമായി പണം നൽകണമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. ഭിന്നശേഷിക്കാരനായ സുനിൽ ഇപ്പോൾ ഷോറൂമിന് മുന്നിൽ സമരത്തിലാണ്. രജിസ്ട്രേഷനും ഇൻഷുറൻസിനുമായി 26000 രൂപ നൽകണമെന്ന നിലപടിൽ ഉറച്ച നിൽക്കുകയാണ് ഷോറൂം. ഇവർക്കെതിരെ കൺസ്യൂമർ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സുനിൽ.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News