നിലമ്പൂരിൽ നാളെ എസ്ഡിപിഐ ഹർത്താൽ
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ
Update: 2025-01-15 13:55 GMT


മലപ്പുറം: നിരന്തരമുള്ള കാട്ടാന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നിലമ്പൂർ മണ്ഡലത്തിൽ നാളെ എസ്ഡിപിഐ ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ഇന്ന് രാവിലെയായിരുന്നു എടക്കര മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചത്. മൂത്തേടം ഉച്ചക്കുളം നഗറിലെ സരോജിനിയാണ് മരിച്ചത്. പത്ത് ദിവസത്തിനിടെ കാട്ടാനയാക്രമണത്തില്‍ രണ്ടാമത്തെ മരണമാണിത്.