ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് മര്‍ദനം; എസ്ഡിപിഐ സെക്രട്ടറിയേറ്റ് മാര്‍ച്ച് നാളെ

ആലപ്പുഴയില്‍ പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത് എന്ന് എസ് ഡി പി ഐ നേതാക്കള്‍ കുറ്റപ്പെടുത്തി

Update: 2021-12-21 14:14 GMT
ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് മര്‍ദനം; എസ്ഡിപിഐ സെക്രട്ടറിയേറ്റ് മാര്‍ച്ച് നാളെ
AddThis Website Tools
Advertising

ആലപ്പുഴയിലെ അനിഷ്ഠ സംഭവങ്ങളുടെ പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത പോലീസ്, പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ജയ്ശ്രീം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്നു പുറത്താക്കുക, കെഎസ് ഷാന്റെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ വല്‍സന്‍ തില്ലങ്കേരിയെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാളെ  രാവിലെ 11 ന് എസ്ഡിപിഐ സെക്രട്ടറിയേറ്റ്  മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ആലപ്പുഴയില്‍ പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത് എന്നും  ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ് എന്നും എസ്.ഡി.പി.ഐ നേതാക്കള്‍ കുറ്റപ്പെടുത്തി .നാളെ നടക്കുന്ന  സെക്രട്ടറിയേറ്റ് മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

Web Desk

By - Web Desk

contributor

Similar News