മുതിർന്ന ബി.ജെ.പി നേതാവ് പി.പി.മുകുന്ദൻ അന്തരിച്ചു
ബി.ജെ.പി മുൻ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു
കൊച്ചി: ബി.ജെ.പി മുതിർന്ന നേതാവ് പി.പി.മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു.ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ മുൻ അംഗം ആണ്. ബി.ജെ.പിയുടെ വളർച്ചക്ക് വലിയ രീതിയിലുള്ള തുടക്കം കുറിച്ച് നേതാവാണ് പി.പി മുകുന്ദൻ. പാർട്ടിയിൽ തിരുത്തൽ ശക്തിയായി നിലകൊണ്ടിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. 1961 ലാണ് ആർ.എസ്.എസിലൂടെ ബി.ജെ.പിയിലൂടെ എത്തുന്നത്. പഠിക്കുന്ന കാലം മുതലേ സംഘ്പരിവാർ രാഷ്ട്രീയത്തോട് അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു.
1980-1990 കാലഘട്ടത്തിൽ കേരളത്തിലെ ബിജെപിയുടെ പ്രധാന നേതാവായിരുന്നു. 2006 മുതൽ 2016 വരെ പത്ത് വർഷക്കാലത്തോളം മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് മാറി നിന്നു. പിന്നീട് 2021 ലാണ് മുകുന്ദൻ ബി.ജെ.പിയിലേക്ക് തിരികെ വരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് 21 മാസം സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. അവിവാഹിതനാണ്.