കെ.വി തോമസ് ഇപ്പോൾ പാർട്ടിയിൽ ഇല്ലെന്ന് എം.എം.ഹസ്സൻ; വിമർശനം കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പലരും എടുക്കാച്ചരക്കായി മാറുന്നത് കാണാമെന്ന് കെ.മുരളീധരൻ

Update: 2022-05-09 07:33 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: കെ.വി തോമസിനെതിരെ വിമർശനം കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. കെ.വി തോമസ് ഇപ്പോൾ പാർട്ടിയിൽ ഇല്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ തുറന്നടിച്ചു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനായി ഇതുവരെ കെ.വി തോമസ് പ്രചാരണത്തിനിറങ്ങാത്തതിന്റെ അമർഷമാണ് യു.ഡി.എഫ് നേതാക്കൾ പ്രകടിപ്പിക്കുന്നത്.കോൺഗ്രസിലാണെന്ന് പറയുകയും ഇടതിന്റെ വാദം ഉന്നയിക്കുകയും ചെയ്യുകയാണ് കെ.വി. തോമസ് എന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ കുറ്റപ്പെടുത്തി.കൂടുതൽ ഗുരുതരമായ കാര്യങ്ങൾ ചെയ്താൽ നടപടി കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പലരും എടുക്കാച്ചരക്കായി മാറുന്നത് കാണാമെന്ന് കെ.വി തോമസിനെ ഉദ്ദേശിച്ച് കെ.മുരളീധരനും പറഞ്ഞു. കോൺഗ്രസിലേക്ക് വന്ന വഴി കെ വി തോമസ് മറക്കരുതെന്നായിരുന്നു മുൻ മന്ത്രി ടി.എച്ച് മുസ്തഫയുടെ പ്രതികരണം. ഇത്രയുമധികം ആനുകൂല്യങ്ങൾ ലഭിച്ച മറ്റൊരു കോൺഗ്രസുകാരൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കെ.വി തോമസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിക്കാൻ തയ്യാറായില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News