ക്ഷേമ പെൻഷൻ 3,200 രൂപ വീതം രണ്ടു ഗഡുകൂടി അനുവദിച്ചു

വിഷു, ഈസ്റ്റർ, റമദാൻ കാലത്ത് 4,800 രുപ വീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

Update: 2024-03-15 11:50 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു. വിഷുവിനു മുന്നോടിയായാണ് പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 3,200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞാഴ്ച ഒരു ഗഡു അനുവദിച്ചിരുന്നു.

വിഷു, ഈസ്റ്റർ, റമദാൻ കാലത്ത് 4,800 രുപ വീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുകയെന്ന് മന്ത്രി അറിയിച്ചു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.

Full View

62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

Summary: Two more installments of social security and welfare fund pension sanctioned by the Kerala finance department

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News