ഉത്സവ സീസൺ: എറണാകുളത്തുനിന്ന് ഡൽഹിയിലേക്ക് സ്​പെഷൽ ട്രെയിൻ

ഏപ്രിൽ 16ന് വൈകീട്ട് 6.05ന് എറണാകുളം ജംഗ്ഷനിൽനിന്ന് പുറപ്പെട്ട് 18ന് രാത്രി 8.35ന് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തും

Update: 2025-04-14 14:19 GMT
Bomb threat to trains
AddThis Website Tools
Advertising

കൊച്ചി: ഉത്സവ സീസൺ പ്രമാണിച്ച് എറണാകുളത്തുനിന്ന് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലേക്ക് സ്​പെഷൽ ട്രെയിനുമായി റെയിൽവേ. 06061 എറണാകുളം - ഹസ്രത്ത് നിസാമുദ്ദീൻ വൺവേ സൂപ്പർ ഫാസ്റ്റ് സ്​പെഷൽ ട്രെയിൻ ഏപ്രിൽ 16ന് വൈകീട്ട് 6.05ന് എറണാകുളം ജംഗ്ഷനിൽനിന്ന് പുറപ്പെട്ട് 18ന് രാത്രി 8.35ന് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തും.

ആലുവ, തൃശൂർ, പാലക്കാട്, പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാഡി, റെനിഗുണ്ട, ഗുഡൂർ, ഓൻഗോലെ, വിജയവാഡ, വാറങ്കൽ, ബൽഹർഷ, നാഗ്പുർ, ഇറ്റാർസി, ഭോപ്പാൽ, ബിന, ജാൻസി, ഗ്വാളിയോർ, ആഗ്ര, മഥുര എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

20 സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ എന്നിവയാണ് ഉണ്ടാവുക. റിസർവേഷൻ തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

Web Desk

By - Web Desk

contributor

Similar News