തരൂരിനെ വേദിയൊരുക്കുന്നതിനെ ചൊല്ലി കോട്ടയത്തെ യൂത്ത് കോൺഗ്രസിൽ ഭിന്നത

സതീശനെ ഒഴിവാക്കി യൂത്ത് കോൺഗ്രസ് പാലായിൽ പരിപാടിയുടെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു

Update: 2022-11-24 01:20 GMT
Editor : rishad | By : Web Desk
Advertising

കോട്ടയം: തരൂരിനെ വേദിയൊരുക്കുന്നതിനെ ചൊല്ലി കോട്ടയത്തെ യൂത്ത് കോൺഗ്രസിൽ ഭിന്നത. ജില്ലാ നേതൃത്വം ഒറ്റക്കെട്ടായിയെടുത്ത തീരുമാനമാണെന്ന് പറയുമ്പോഴും ഇതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. അതേസമയം വീണ്ടും സതീശനെ ഒഴിവാക്കി യൂത്ത് കോൺഗ്രസ് പാലായിൽ പരിപാടിയുടെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. 

കോഴിക്കോട് പ്രഖ്യാപിച്ച പരിപാടി യൂത്ത് കോൺഗ്രസിന് മാറ്റിവെക്കേണ്ടി വന്നെങ്കിലും കോട്ടയത്ത് അത് ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഇതിനോടകം നിലപാട് നേതൃത്വം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ യൂത്ത് കോൺഗ്രസിനുള്ളിൽ ഇത് വലിയ ഭിന്നതയ്ക്ക് ഇടവെച്ചിട്ടുണ്ട്. ഒരു വിഭാഗം കൂടിയാലോചനകൾ ഇല്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്. 

ഡി.സി.സി.യുമായി കൂടിയാലോചന ഉണ്ടായില്ലെന്നാണ് ഡി.സി.സി പ്രസിഡന്റ് പറയുന്നത്. എന്നാൽ 'എ' ഗ്രൂപ്പിലേയും 'ഐ' ഗ്രൂപ്പിലേയും നേതാക്കൾ പരപാടിക്ക് രഹസ്യമായി പിന്തുണ നല്കുന്നുമുണ്ട്. കൂടാതെ യു.ഡി.എഫ് നേതാക്കളും പരിപാടിയോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പാലായിൽ യൂത്ത് കോൺഗ്രസ് ശശി തരൂരിന് സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. വി.ഡി സതീശനെ ഒഴിവാക്കിയ ഫ്ലക്സ് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.  ഇത് വീണ്ടും വിവാദങ്ങൾക്ക് തിരി കൊളുത്തിയിട്ടുണ്ട്. 

അതേസമയം മലബാര്‍ പര്യടനം വിജയകരമായതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കം ശശി തരൂര്‍ ശക്തിപ്പെടുത്തുന്നു. തെക്കന്‍- മധ്യ കേരളത്തിലും സമാനമായ രീതിയില്‍ വിവിധ പരിപാടികളില്‍ തരൂര്‍ പങ്കെടുക്കും. തരൂരിനെ കടന്നാക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം തല്‍ക്കാലം വിവാദങ്ങളില്‍ നിന്നും വഴി മാറി നടക്കും.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News