സൺ ഫിലിമൊട്ടിച്ച വാഹനങ്ങൾക്ക് പണികിട്ടും; നാളെ മുതൽ കർശന പരിശോധന

വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളിൽ യാതൊരു രൂപമാറ്റവും അനുവദനീയമല്ല

Update: 2022-06-08 12:51 GMT
സൺ ഫിലിമൊട്ടിച്ച വാഹനങ്ങൾക്ക് പണികിട്ടും; നാളെ മുതൽ കർശന പരിശോധന
AddThis Website Tools
Advertising

തിരുവനന്തപുരം: സൺ ഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നാളെ മുതൽ പരിശോധന ആരംഭിക്കും. 

വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളിൽ യാതൊരു രൂപമാറ്റവും അനുവദനീയമല്ല. കൂളിംഗ് ഫിലിം, ടിന്‍റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളിൽ ഒട്ടിക്കരുതെന്ന് കോടതി വിധിയുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യൽ ഡ്രൈവ് നടത്താനും പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

Web Desk

By - Web Desk

contributor

Similar News