പിടിവീഴും...! ഗുണ്ടാ ആക്രമണങ്ങളിൽ കർശന നടപടി; 220 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

തുടർച്ചയായി തലസ്ഥാനത്തുണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

Update: 2021-12-24 11:21 GMT
Advertising

തലസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളിൽ കർശന നടപടിയുമായി പൊലീസ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന തെരച്ചിലില്‍ 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റെയ്ഞ്ചിൽ മാത്രം 1200 റെയ്ഡുകളാണ് പൊലീസ് നടത്തിയത്. വാറന്‍റ് പുറപ്പെടുവിച്ച കേസുകളിലെ 403 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി തലസ്ഥാനത്തുണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പിന്നാലെ അറസ്റ്റിലായവര്‍ പൊലീസിന്‍റെ ലിസ്റ്റിലുള്ള പിടികിട്ടാപ്പുള്ളികളാണ്. പിടിയിലായ രണ്ട് പേര്‍ കൊലപാതകം,മോഷണം അടക്കം അമ്പതോളം കേസുകളിലും പ്രതികളാണ്. അതേസമയം തിരുവനന്തപുരം പോത്തന്‍കോട് അച്ഛനെയും മകളെയും ഗുണ്ടകള്‍ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണെന്നും പൊലീസ് വ്യക്തമാക്കി.

തലസ്ഥാനത്ത് തുടര്‍ന്നുവരുന്ന ഗുണ്ടാ ആക്രമണങ്ങളിൽ കർശന നടപടിയെടുക്കുന്നതിന്‍റെ ഭാഗമായി പൊലീസ് തിരുവനന്തപുരം റേഞ്ചിൽ നടത്തിയത് 1200 റെയ്ഡുകളാണ്. റെയ്ഡിനിടെ ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട് 68 കേസുകള്‍ രജിസ്റ്റർ ചെയ്തു. ഡിസംബർ 14 മുതൽ 22 വരെ തിരുവനന്തപുരം റേഞ്ചിൽ നടത്തിയ പൊലീസ് റെയ്ഡുകളുടെ വിവരങ്ങളാണ് പുറത്തുവന്നത്. തുടർച്ചയായി തലസ്ഥാനത്തുണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News