പുന്നപ്രയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; നിരവധിപേർക്ക് പരിക്ക്

ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെയാണ് സംഘർഷമുണ്ടായത്

Update: 2022-12-16 09:15 GMT
Editor : Dibin Gopan | By : Web Desk
പുന്നപ്രയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; നിരവധിപേർക്ക് പരിക്ക്
AddThis Website Tools
Advertising

ആലപ്പുഴ: പുന്നപ്രയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. അറവുകാട് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളും ഐടിസി വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെയാണ് സംഘർഷമുണ്ടായത്.

രണ്ട് സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ നേരത്തെ ഏറ്റുമുട്ടിയിരുന്നു. ഇതിനെ ചൊല്ലി ഇന്നലെയുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

സ്‌കൂൾ മൈതാനത്ത് ഉണ്ടായ സംഘർഷത്തിൽ ചില വിദ്യാർത്ഥികളെ നിലത്തിട്ട് ചവിട്ടി. പലർക്കും പരിക്കേറ്റിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച പുന്നപ്ര പൊലീസ് പത്തോളം വിദ്യാർത്ഥികളെയും ഇവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കൗൺസിലിംഗ് നൽകാനാണ് തീരുമാനം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

Web Desk

By - Web Desk

contributor

Similar News