പിണറായിയുടെ മണ്ഡലത്തിലും ലീഡ് നേടി സുധാകരൻ
ധർമടം നിയമസഭാ മണ്ഡലത്തിൽ ലീഡ്
Update: 2024-06-04 09:47 GMT


കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി കെ. സുധാകരൻ മുന്നിൽ. 40000ന് മുകളിലാണ് സുധാകരന്റെ ലീഡ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും സുധാകരൻ തന്നെയാണ് ലീഡ് ചെയ്യുന്നത്.
94,559 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2019ൽ സുധാകരൻ കണ്ണൂരിൽ ജയിച്ചത്. എൽ.ഡി.എഫിന്റെ പി.കെ ശ്രീമതിയെ ആണ് അന്ന് പരാജയപ്പെടുത്തിയത്. വിജയിച്ചാൽ കണ്ണൂർ മണ്ഡലത്തിൽ സുധാകരന്റെ മൂന്നാമൂഴമായിരിക്കുമിത്.