വാഹനങ്ങളിൽ അനുവദനീയ പരിധിയില്‍ സണ്‍ഫിലിം പതിപ്പിക്കാം: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
മുന്നിലും പിന്നിലും 70%ത്തിൽ കുറയാത്ത സുതാര്യത ഉറപ്പാക്കണം. വശങ്ങളിൽ 50%ത്തിൽ കുറയാത്ത സുതാര്യതയും ഉറപ്പാക്കണം
Update: 2024-09-11 19:03 GMT
കൊച്ചി: വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ വിധത്തിൽ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങൾക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മുന്നിലും പിന്നിലും 70%ത്തിൽ കുറയാത്ത സുതാര്യത ഉറപ്പാക്കണം. വശങ്ങളിൽ 50%ത്തിൽ കുറയാത്ത സുതാര്യത ഉറപ്പാക്കണം. പിഴയീടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരം വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് എ നഗരേഷ് വ്യക്തമാക്കി.