സി.ബി.ഐ അഭിഭാഷകൻ എത്തിയില്ല; ലാവ്‌ലിൻ കേസ് വീണ്ടും മാറ്റി
29-ാം തവണയാണ് സുപ്രികോടതി ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്.
Update: 2023-10-31 11:45 GMT
ന്യൂഡൽഹി: ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റി. ഹരജി പരിഗണിച്ചപ്പോൾ സി.ബി.ഐക്ക് വേണ്ടി ഹാജരാകേണ്ട സോളിസിറ്റർ ജനറൽ എസ്.വി രാജു എത്താൻ വൈകുമെന്നും അൽപ്പം കഴിഞ്ഞ് പരിഗണിക്കണമെന്നും ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ കേസ് അൽപ്പസമയം കഴിഞ്ഞു പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.
കോടതിയിലെത്തിയ ശേഷം ലാവ്‌ലിൻ കേസ് മാറ്റിവെക്കുന്നത് 29-ാം തവണയാണ്. ജസ്റ്റിസ് സൂര്യകാന്തിന്റെയും ജസ്റ്റിസ് ദീപാങ്കർ ദത്തയുടെയും ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്. ഇന്നലെ രാത്രി ജസ്റ്റിസ് ഉജ്ജ്വൽ ഭുയാനെക്കൂടി ബെഞ്ചിലേക്ക് ഉൾപ്പെടുത്തി. ഇതോടെ മൂന്നംഗ ബെഞ്ച് പരിഗണിക്കേണ്ട പ്രധാനപ്പെട്ട കേസുകൾക്ക് പകരം വൈകീട്ടാണ് കേസ് പരിഗണിച്ചത്.