സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാത്ത സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്ത് സീറോ മലബാർ സഭ

സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു

Update: 2023-10-18 12:06 GMT
Advertising

കൊച്ചി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ലെന്ന സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്ത് സീറോ മലബാർ സഭ. സുപ്രിം കോടതി വിധി പ്രതീക്ഷയും സന്തോഷവും നൽകുന്നതാണെന്നും രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ വിഷയത്തിൽ നിലപാട് പ്രഖ്യാപിക്കണമെന്നും സീറോമലബാർസഭ പറഞ്ഞു. ഏത് തരം ലൈംഗീക ചുവയുള്ളവരാണെങ്കിലും അവരെ ഉള്‍ക്കൊള്ളാനും അവരോട് അനുഭാവവും സ്നേഹവും പ്രകടിപ്പിക്കാനും പൊതു സമൂഹം മടിക്കരുത്. ഇക്കാര്യത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിലാപാടാണ് കത്തോലിക്ക സഭക്ക് മുഴുവനെന്നും സീറോ മലബാർ സഭ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നുണ്ട് . 


സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ എതിർത്തു. ഇതോടെ 3-2 എന്ന നിലയിലാണ് ഹർജികൾ തള്ളിയത്. ഇതിൽ ജസ്റ്റിസ് ഹിമ കോലി ഒഴികെയുള്ളവർ പ്രത്യേക വിധി പ്രസ്താവം നടത്തി. മേയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിൽ അഞ്ചു മാസത്തിനുശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു.


Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News