സംസ്ഥാനത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം; മുഖ്യമന്ത്രി രാവിലെ താനൂരിലേക്ക്

സംസ്ഥാനത്തെ ഔദ്യോഗിക സർക്കാർ പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്

Update: 2023-05-07 18:19 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മെയ് എട്ടിനു നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു. നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിലെത്തും.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മോദി അനുശോചനം അറിയിച്ചത്. 'മലപ്പുറത്ത് നടന്ന ബോട്ടപകടത്തിലുണ്ടായ ആളപായത്തിൽ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മരിച്ചവരുടെ അഠുത്ത ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപവീതം ധനസഹായം നൽകും-പ്രധാനമന്ത്രി അറിയിച്ചു.

അതിനിടെ, അപകടത്തിൽ മരണം 20 ആയി. താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ ആറു കുട്ടികളും ഉൾപ്പെടും. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ബോട്ട് വെട്ടിപ്പൊളിച്ചും ബാക്കിയുള്ളവർക്കായി തിരിച്ചിൽ പുരോഗമിക്കുകയാണ്.

വൈകീട്ട് ഏഴു മണിയോടെയാണ് ബോട്ട് തലകീഴായി മറിഞ്ഞത്. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം. നാൽപതിലേറെപേർ അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നതായി സൂചനയുണ്ട്. ആറു മണിവരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഏഴു മണിയോടെയാണ് ബോട്ട് സർവീസ് ആരംഭിച്ചത്.

Summary: An official mourning has been announced in the state tomorrow in the Tanur boat accident. All official government programs have been postponed. Chief Minister Pinarayi Vijayan will reach Tanur tomorrow morning.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News