വനനിയമ ഭേദഗതി കരട് വിജ്ഞാപനം വനംവകുപ്പിന് കർഷകരുടെ മേൽ കുതിര കയറാനുള്ള ലൈസൻസെന്ന് തലശേരി ആർച്ച് ബിഷപ്പ്

വിജ്ഞാപനം കരട് മാത്രമാണെന്നും സഭ കർഷകരെ തെറ്റിധരിപ്പിക്കുകയാണെന്ന് വനം മന്ത്രി

Update: 2024-12-16 10:33 GMT
Editor : ശരത് പി | By : Web Desk
Advertising

കണ്ണൂർ: വനനിയമ ഭേദഗതി കരട് വിജ്ഞാപനത്തിനെതിരെ വിമർശനം ശക്തമാകുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക്, കർഷകരുടെ മേൽ കുതിരകയറാനുള്ള അനുമതിയാണെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. എന്നാൽ വിജ്ഞാപനം കരടു മാത്രമാണെന്നും സഭ കർഷകരെ തെറ്റിധരിപ്പിക്കുകയാണെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.

കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ വന നിയമ ഭേദഗതിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. കുടിയേറ്റ കർഷകർ ഇപ്പോൾ തന്നെ നിരവധി ചൂഷണങ്ങൾ നേരിടുന്നുണ്ട്. കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ വനനിയമ ഭേദഗതി. പിണറായി സർക്കാർ അധികാരത്തിൽ വന്നത് മുതൽ വനയോര, മലയോര മേഖലയോട് അവഗണനയാണ്, ശത്രുതാപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.

വിജ്ഞാപനം കർഷക, ആദിവാസി ദ്രോഹമാണെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചത്. കർഷകരെ കുടിയിറക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണോ പുതിയ ഭേദഗതിയെന്നും കെ. സുധാകരൻ ചോദ്യമുന്നയിച്ചു. 'വനം ഉദ്യോഗസ്ഥർക്ക് പൊലീസിന് തുല്യമായ അമിതാധികാരം നൽകുന്നത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും കെടുതി അനുഭവിക്കേണ്ടിവരിക കർഷകരും ആദിവാസി സമൂഹവുമാകുമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. വന്യജീവി ആക്രമത്തിൽ ഭയന്ന് ജീവിക്കുന്നവർക്ക് കടുത്ത ഭീഷണിയാണ് സർക്കാരിന്റെ വിജ്ഞാപനം, വിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ കർഷകരെ അണിനിരത്തി സമരരംഗത്തിറങ്ങുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

വാർത്ത കാണാം-

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News