തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാനെത്തിയ കുന്നത്തൂർ എംഎൽഎയെ അധികൃതർ മടക്കി അയച്ചു
പിന്നീട് തിരിച്ചറിയൽ രേഖയുമായി എത്തിയാണ് കോവൂർ കുഞ്ഞുമോൻ വോട്ട്ചെയ്തത്
Update: 2024-04-26 10:04 GMT
തേവലക്കര: തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാനെത്തിയ കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെ അധികൃതർ മടക്കി അയച്ചു. തേവലക്കര ഗേൾസ് ഹൈസ്ക്കൂൾ 131-ാം നമ്പർ ബൂത്തിൽ രാവിലെ 9 മണിയോടെയാണ് സംഭവം.
മതിയായ തിരിച്ചറിയൽ രേഖയില്ലാതെയാണ് വോട്ട് ചെയ്യാൻ എംഎൽഎ എത്തിയത്. എന്നാൽ ഐ.ഡി കാർഡ് കാണിക്കാതെ വോട്ട് ചെയ്യാൻ സമ്മതിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസർ അറിയിച്ചതോടെ എംഎൽഎ മടങ്ങുകയായിരുന്നു.
പിന്നീട് തിരിച്ചറിയൽ രേഖയുമായി എത്തിയാണ് എഎൽഎയ്ക്ക് വോട്ട്ചെയ്യാനായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 186 വോട്ടുകൾക്ക് എംഎൽഎ പിന്നിൽ പോയ ബൂത്താണ് കോവൂർ 131-ാം നമ്പർ ബൂത്ത്. മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ ആണ് കുന്നത്തൂർ.