വിവാദങ്ങള്‍ക്കുള്ള മറുപടിയോ?; മുഖ്യമന്ത്രി ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണും

സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിലാണ് വാർത്താസമ്മേളനം

Update: 2024-10-03 04:11 GMT
Advertising

തിരുവനന്തപുരം: അഭിമുഖ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിലാണ് വാർത്താസമ്മേളനം. വിവാദ വിഷയങ്ങളിൽ പ്രതികരണം ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

താൻ പറയാത്ത കാര്യങ്ങളാണ് ​ദ ഹിന്ദുവിലെ അഭിമുഖത്തിൽ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അഭിമുഖം നൽകിയ ദ ഹിന്ദു ദിനപത്രം പി.ആർ ഏജൻസി പറഞ്ഞ പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ വാചകങ്ങൾ ഉൾപ്പെടുത്തിയത് എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസും, സിപിഎം നേതൃത്വവും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെയിലാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്.

അതേസമയം, സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇന്ന് ചേരും. യോഗത്തിനുശേഷം പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിശദീകരിക്കുമെന്നാണ് സൂചന. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News