സർ, മാഡം വിളിയിൽ ബാലാവകാശ കമ്മീഷൻ സർക്കാരിന് അറിയിപ്പ് നൽകിയിട്ടില്ല: വിദ്യാഭ്യാസ മന്ത്രി
കൂടുതൽ കരുതലോടെ എടുക്കേണ്ട തീരുമാനമാണിതെന്നും മന്ത്രി
തിരുവനന്തപുരം: സർ, മാഡം വിളിയിൽ ബാലാവകാശ കമ്മീഷൻ സർക്കാരിന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കമ്മിഷൻ ചെയർമാൻ തന്നെ ഇങ്ങനൊരു തീരുമാനം എടുത്തില്ലന്ന് പറഞ്ഞു എന്നും കൂടുതൽ കരുതലോടെ എടുക്കേണ്ട തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു.
അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചർ എന്നായിരുന്നു ബാലാവകാശ കമ്മിഷന്റെ വിലയിരുത്തൽ. ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താൻ കഴിയുമെന്നും ടീച്ചർ വിളി മറ്റൊന്നിനും തുല്യമാവില്ലെന്നും ബാലാവകാശ കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
അതേ സമയം ടീച്ചർ വിളിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എം ഷാജി രംഗത്തെത്തി. കുട്ടികളിൽ ജെൻഡർ കൺഫ്യൂഷൻ ഉണ്ടാക്കുന്നതാണ് ടീച്ചർ വിളിയെന്നും ഒരു മതവും ഇത് അംഗീകരിക്കില്ലെന്നും ഞങ്ങളുടേത് ഐഡന്റിറ്റി പൊളിറ്റിക്‌സാണെന്നും ഷാജി പറഞ്ഞു.
updating