ജഡ്ജിമാർ സ്വാധീനങ്ങൾക്ക് വഴങ്ങുമെന്ന പ്രചാരണം നടത്തുന്നു; അനിൽ അക്കരക്കെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി

മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റണമെന്നവശ്യപ്പെട്ടതിനെതിരാണ് പരാതി

Update: 2024-08-30 15:29 GMT
The complaint is against the request to change the court hearing Mukeshs anticipatory bail plea, latest news malayalam, മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റണമെന്നവശ്യപ്പെട്ടതിനെതിരാണ് പരാതി
AddThis Website Tools
Advertising

കൊച്ചി: മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റണമെന്നവശ്യപ്പെട്ട അനിൽ അക്കരക്കെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി. ജഡ്ജിമാർ സ്വാധീനങ്ങൾക്ക് വഴങ്ങിയേക്കാമെന്ന പ്രചാരണമാണ് അനിൽ നടത്തുന്നതെന്നും അദ്ദേഹ​ത്തിന്റെ ആവശ്യം തന്നെ കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന സംശയം ജനങ്ങളിൽ ഉണ്ടാക്കുമെന്നും അഭിപ്രായപ്പെട്ട് അഭിഭാഷകനായ കുളത്തൂർ ജയ്സിങ്ങാണ് പരാതി നൽകിയത്.

മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിയെ സംശയത്തിന്റെ നിഴലിലാക്കുന്നത് കുറ്റകരമാണെന്നും അനിൽ അക്കരയ്ക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി അനാവശ്യ ആരോപണമുന്നയിക്കുന്നത് തടയാൻ മാർഗ്ഗനിർദേശം വേണമെന്നും ജയ്സിങ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റണമെന്ന ആവശ്യവുമായി മുൻ എം.എൽ.എ അനിൽ അക്കര ഇന്ന് ഉച്ചയ്ക്കാണ് രം​ഗത്തുവന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകളായ ജഡ്ജി ഹണി എം. വർഗീസാണ് ഹരജി പരി​ഗണിക്കുന്നതെന്നും അത് നീതിപൂർണ്ണമാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ആയതിനാൽ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു. ഇത് കാണിച്ച് സബോർഡിനേറ്റ് ജുഡീഷ്യറി രജിസ്റ്റാർക്ക് അദ്ദേഹം കത്തു നൽകിയിരുന്നു. ഇതിനെതിരെയാ‌ണ് കുളത്തൂർ ജയ്സിങ് രം​ഗത്തുവന്നത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News