കൊടി വലിച്ചു കീറി, കൂട്ടിയിട്ട് കത്തിച്ചു; തിരുവനന്തപുരം ലോ കോളേജിലെ എസ്.എഫ്.ഐ അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍

സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ അധ്യാപകരെ ഒമ്പത് മണിക്കൂർ ഉപരോധിച്ചിരുന്നു

Update: 2023-03-17 05:54 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോ ളേജിൽ ഒരുകൂട്ടം വിദ്യാർത്ഥികൾ കെ.എസ്.യുവിന്റെ കൊടിതോരണങ്ങൾ നശിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. കൊടിതോരണങ്ങൾ നശിപ്പിച്ചതിന് 24 എസ്.എഫ്.ഐ പ്രവർത്തകരെ ഇന്നലെ സസ്‌പെൻഡ് ചെയ്തു. ഇവ നശിപ്പിച്ച ശേഷം കത്തിക്കുകയും ചെയ്തു. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ അധ്യാപകരെ ഒമ്പത് മണിക്കൂർ ഉപരോധിച്ചിരുന്നു.



കോളേജിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐക്കാർക്കെതിരെ ഏകപക്ഷീയമായി നടപടിയെടുത്തുവെന്നാരോപിച്ചായിരുന്നു ഉപരോധം. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് നടപടിയെടുത്തതെന്നാണ് പ്രിൻസിപ്പാള്‍ വിശദീകരിച്ചു.


കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ക്യാമ്പസിൽ എസ്.എഫ്.ഐ - കെ.എ.സ്.യു സംഘർഷമുണ്ടായിരുന്നു. പ്രിൻസിപ്പാളിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 24 വിദ്യാർഥികളെ പ്രിൻസിപ്പാൾ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കെ.എസ്.യുവിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചവരെയാണ് സസ്പെൻഡ് ചെയ്തതെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.


Full View


സി.സി.ടി.വി ദൃശ്യങ്ങളടക്കം തെളിവുണ്ടെന്ന് പ്രിൻസിപ്പൽ നേരത്തേ പറഞ്ഞിരുന്നു. 24 എസ്.എഫ്.ഐ പ്രവർത്തകരെ മാത്രം സസ്പെൻഡ് ചെയ്ത പ്രിൻസിപ്പാളുടെ നടപടി ഏകപക്ഷീയമാണെന്നാണ് എസ്.എഫ്.ഐ നിലപാട്. 'പെൺകുട്ടികളെ ആക്രമിച്ച കെ.എസ്.യുക്കാർക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്, അടികൊണ്ട് പരിക്കേറ്റവർ ആശുപത്രിയിലായിരുന്നു, കെ.എസ്.യുവിനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രിൻസിപ്പാളുടേത്'.

കെ.എസ്.യുക്കാരാണ് അക്രമിച്ചതെന്ന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തക പറയുന്നത്. ഇന്നലെ വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച ഉപരോധം രാത്രി ഏറെ വൈകിയാണ് എസ്എഫ്ഐ അവസാനിപ്പിച്ചത


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News