മാസപ്പടി കേസ്; മാത്യു കുഴൽനാടന്റെ ഹരജി ഹൈക്കോടതി മാറ്റിവെച്ചു

ഹരജി ഹൈക്കോടതി ഈ മാസം 18ന് പരി​ഗണിക്കും

Update: 2024-06-03 06:06 GMT
Advertising

എറണാകുളം: മാസപ്പടി കേസിൽ മാത്യു കുഴൽനാടന്റെ ഹരജി ഹൈക്കോടതി ഈ മാസം 18ന് പരി​ഗണിക്കും. ഹരജിയിൽ സർക്കാരിനെ കക്ഷി ചേർത്തില്ല. കേസിൽ മുഖ്യമന്ത്രിയെ എതിർകക്ഷിയാക്കിയത് അനാവശ്യ നടപടിയെന്ന് സർക്കാർ അറിയിച്ചു.

സി.എം.ആർ.എൽ - എക്സലോജിക് ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി വിജിലൻസ് കോടതി തള്ളിയതിനെതിരെ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി ഇന്ന് മാറ്റിവെച്ചത്.

മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഹരജി തള്ളിയതെന്നും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനാൽ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്നും ഹരജിയിലുണ്ട്.

പരാതി വീണ്ടും പുതിയതായി പരിഗണിക്കാൻ ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഇല്ലെന്നു വ്യക്തമാക്കിയാണ് മാത്യുവിന്റെ ഹരജി വിജിലൻസ് കോടതി തള്ളിയത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News