കട്ടക്കൊമ്പനൊപ്പം ഫോട്ടോഷൂട്ട്; നടപടിയെടുക്കണമെന്ന് നാട്ടുക്കാര്‍

കാട്ടാനകളുടെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്

Update: 2024-03-16 10:23 GMT
Advertising

മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ കാട്ടാനകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതായി ആരോപണം.

കഴിഞ്ഞ ദിവസം മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റില്‍ ആനയുടെ തൊട്ടടുത്ത് നിന്ന് യുവാവ് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. തേയിലത്തോട്ടത്തില്‍ നിലയുറപ്പിച്ച കട്ടക്കൊമ്പന്‍ എന്ന ആനക്കൊപ്പമായിരുന്നു യുവാവിന്റെ ഫോട്ടോ ഷൂട്ട്. കാട്ടാനകളുടെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. കാട്ടാനകളെ പ്രകോപിക്കുന്ന തരത്തിലുള്ള ഇത്തരം സാഹചര്യങ്ങള്‍ തടയണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും നാട്ടുക്കാര്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജനവാസമേഖലകളില്‍ ആനകളുടെ ശല്യം കൂടി വരുന്ന സാഹചര്യത്തിലാണ് ആളുകളുടെ ഭാഗത്തുനിന്നും ഇത്തരം സമീപനം ഉണ്ടാകുന്നത്.

ആനകളെ പിന്തുടരുക, തൊട്ടടുത്ത് ചെന്ന് ഫോട്ടോ എടുക്കുക, ഹോണ്‍ അടിക്കുക തുടങ്ങിയ വിനോദങ്ങളിലാണ് ആളുകള്‍ ഏര്‍പ്പെടുന്നത്. പ്രകോപിതരാവുന്ന ആനകളുടെ ആക്രമണത്തില്‍ നിന്നും ഇവര്‍ രക്ഷപ്പെടുമെങ്കിലും അതിന് പുറകെ വരുന്നവര്‍ ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുണ്ട്.

അനതികൃതമായി ട്രക്കിംഗ് നടത്തുന്നവര്‍, ആനകളെ അലോസരപ്പെടുത്തുന്ന തരത്തില്‍ ലൈറ്റുകളിട്ടുള്ള രാത്രികാല ജംഗിള്‍ സഫാരി എന്നിവയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News