ഗൂഢാലോചന കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ ഇന്ന് ഹാജരാക്കില്ല

ഫോണുകൾ സമർപ്പിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരിക്കാൻ തയ്യറായില്ലെങ്കിൽ ദിലീപുമായി ബന്ധപ്പെട്ടവരുടെ വീടുകളിലെല്ലാം റെയ്ഡ് നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു

Update: 2022-01-26 05:06 GMT
Editor : afsal137 | By : Web Desk
Advertising

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ ഇന്ന് ഹാജരാക്കില്ല. ഇന്ന് ഉച്ചയ്ക്ക് മുമ്പ് മൊബൈൽ ഫോണുകൾ ഹാജരാക്കണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ നിർദേശം. എന്നാൽ മൊബൈൽ ഫോണുകൾ ഹാജരാക്കാൻ സാവകാശം തേടി ദിലീപ് കത്ത് നൽകിയേക്കും. മൊബൈൽ ഫോണുകൾ ദിലീപിന്റെ അഭിഭാഷകന്റെ കയ്യിൽ ഏൽപ്പിച്ചെന്നാണ് സൂചന.

പഴയ ഫോണുകൾക്കു പകരം പുതിയ ഫോണുകൾ നൽകി ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ കബിളിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഇന്നലെ ദിലീപിന് നോട്ടീസ് നൽകിയതാണ്. ഈ നോട്ടിസിന് മറുപടി നൽകാനാണ് ക്രൈംബ്രാഞ്ച് ദിലീപിനോട് ആവശ്യ്‌പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരിക്കാൻ തയ്യറായില്ലെങ്കിൽ ദിലീപുമായി ബന്ധപ്പെട്ടവരുടെ വീടുകളിലെല്ലാം റെയ്ഡ് നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. എന്നാൽ ഫോണുകൾ സമർപ്പിക്കാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കത്ത് നൽകിയ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ഇനി എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. കേസുമായി ബന്ധപ്പെട്ട് അതി നർണായകമായ തെളിവാണ് ദിലീപ് ഉപയോഗിച്ച മൊബൈൽ ഫോൺ. അതേസമയം ദിലീപിനെ ഇനിയും ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈംബ്രാഞ്ച് തേടിയേക്കും.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News