സംസ്ഥാനത്ത് കോവിഡ് അതിതീവ്രമേഖലകളില്‍ പരിശോധന വര്‍ധിപ്പിക്കും

ഒരാഴ്ചത്തെ ശരാശരി ടി.പി.ആര്‍ 30 ശതമാനത്തിന് മുകളിലായാല്‍ പരിശോധന പത്തിരട്ടിയാക്കാനാണ് തീരുമാനം.

Update: 2021-06-18 01:32 GMT
Advertising

സംസ്ഥാനത്ത് കോവിഡ് അതിതീവ്രമേഖലകളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനം. ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി അനുസരിച്ചാകും ടെസ്റ്റുകളുടെ എണ്ണം കൂട്ടുക. ഒരാഴ്ചത്തെ ശരാശരി ടി.പി.ആര്‍ 30 ശതമാനത്തിന് മുകളിലായാല്‍ പരിശോധന പത്തിരട്ടിയാക്കാനാണ് തീരുമാനം. അതായത്, തുടര്‍ച്ചായ മൂന്നു ദിവസം 100 കേസുകള്‍ വീതമാണെങ്കില്‍ മൂവായിരം പരിശോധനകള്‍ നടത്തും.

ടി.പി.ആര്‍ കുറയുന്നതിനനുസരിച്ച് പരിശോധനയുടെ എണ്ണം മാറ്റും. ഒരാഴ്ചത്തെ ടി.പി.ആര്‍ 20ശതമാനത്തിനും 30 ശതമാനത്തിനും ഇടയ്ക്കായാല്‍ അവസാനത്തെ മൂന്നു ദിവസത്തെ കേസുകളുടെ ആറിരട്ടിയാകും ടെസ്റ്റുകള്‍. ഒരാഴ്ചത്തെ ടി.പി.ആര്‍. 2നും 20 ശതമാനത്തിനും ഇടയ്ക്കായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ മൂന്നിരട്ടിയാകും പരിശോധന. 

ഒരു പൂളില്‍ അഞ്ച് സാമ്പിള്‍ എന്ന നിലയില്‍ ആര്‍.ടി.പി.സി.ആര്‍ പൂള്‍ഡ് പരിശോധനയാകും നടത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനനുസരിച്ചാണ് നിലവില്‍ സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍ ശരാശരി കണക്കാക്കി ബുധനാഴ്ചയിലാണ് ഓരോ പ്രദേശവും ഏത് മേഖലയിലാണ് ഉള്‍പ്പെടുകയെന്ന് തീരുമാനിക്കുക. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News