ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി വി.ഡി സതീശന്‍

Update: 2022-08-08 14:45 GMT
Advertising

 ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി വി.ഡി സതീശന്‍ പറഞ്ഞു. 

ഇന്ന് വൈകീട്ടോടെയാണ്  ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (97) അന്തരിച്ചത്.  കണ്ണൂര്‍ നാറാണത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കണ്ണൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ആദ്യകാല പത്രപ്രവര്‍ത്തകനും ഇ.എം.എസ്സിന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു ബെര്‍ലിന്‍. 1943 മേയ് 25ന് മുംബൈയില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത നേതാവാണ് അദ്ദേഹം. സംസ്കാരം നാളെ വൈകീട്ട് മൂന്ന് മണിക്ക് വീട്ടു വളപ്പില്‍ നടക്കും.

1962ൽ ബർലിനിൽ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പാർട്ടി പത്രങ്ങളുടെ ലേഖകനായിരുന്നു കുഞ്ഞനന്തന്‍ നായര്‍. അദ്ദേഹത്തിന്‍റെ പേരിന് പിന്നില്‍ ബര്‍ലിന്‍ ചേരുന്നത് അങ്ങനെയാണ്. ഇഎംഎസിനും എകെജിയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ച പരിജയമുള്ള വര്‍ത്തമാനകാലത്തെ അപൂര്‍വം കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളാണ് ബെര്‍ലിന്‍.

സ്കൂള്‍ കാലം മുതല്‍ക്ക് തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കുഞ്ഞനന്തന്‍ നായരുടെ രാഷ്ട്രീയ ഗുരു പി.കൃഷ്ണപിള്ളയായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ച ബാലഭാരതസംഘത്തിന്‍റെ നേതൃസ്ഥാനത്തേക്ക് കൃഷ്ണപിള്ള നിർദ്ദേശിച്ചത് കുഞ്ഞനന്തന്‍ നായറെയായിരുന്നു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News