സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വിഴിഞ്ഞം സമരം ആളിപ്പടരും; പദ്ധതിയുടെ ഇരകളെ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം

സമരപ്പന്തൽ നീക്കുന്നതിൽ വീണ്ടുമൊരു ഉത്തരവിന് നിർബന്ധിക്കുന്നത് നല്ലതിനാകില്ലെന്നും കോടതി വ്യക്തമാക്കി

Update: 2022-10-28 07:48 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഇരകളെ സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ സമരം ആളിപ്പടരുമെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ സമരക്കാർക്കും പൊലീസിനും ഹൈക്കോടതി അന്ത്യശാനം നൽകി. സമരപ്പന്തൽ നീക്കുന്നതിൽ വീണ്ടുമൊരു ഉത്തരവിന് നിർബന്ധിക്കുന്നത് നല്ലതിനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഏറ്റവും പരിതാപകരമായ അവസ്ഥയിൽ ജീവിക്കുന്ന മത്സ്യത്തൊഴിലാളികളോട് മുഖ്യമന്ത്രിക്ക് ഇത്ര ഈഗോ എന്താണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ സമരം ആളിപ്പടരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. അതിനിടെ വിഴിഞ്ഞം സമരത്തിനെതിരെ അദാനി ഗ്രൂപ്പ്  നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ കർശന നിർദേശമാണ് ജസ്റ്റിസ് അനു ശിവരാമൻ ഇന്ന് നൽകിയത്.

നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തി വീണ്ടുമൊരു ഉത്തരവിറക്കാൻ നിർബന്ധിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. സമരക്കാർ നിയമം കയ്യിലെടുക്കരുതെന്നും കോടതി പറഞ്ഞു. സമരപ്പന്തൽ നീക്കം ചെയ്യണമെന്ന് ആവർത്തിച്ച് കോടതി തങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കാം എന്ന് അറിയിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News