ഓടിക്കൊണ്ടിരുന്ന കെഎസ്ആ‍ർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണ

അപകടം നടക്കുമ്പോൾ ബസിൽ 20ഓളം യാത്രക്കാർ ഉണ്ടായിരുന്നു.

Update: 2022-11-22 03:25 GMT
ഓടിക്കൊണ്ടിരുന്ന കെഎസ്ആ‍ർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണ
AddThis Website Tools
Advertising

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആ‍ർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. കൊച്ചി ചിറ്റൂർ റോഡിൽ വച്ചായിരുന്നു അപകടം.

എറണാകുളത്ത് നിന്നും തിരുവനന്തപുരം കളിയക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് അര കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ടയർ ഊരിത്തെറിച്ചു പോയത്.

അപകടം നടക്കുമ്പോൾ ബസിൽ 20ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സമാന അപകടമുണ്ടാവുന്നത്.

കഴിഞ്ഞ ആഴ്ച തിരുവനന്തപുരം വെടിവെച്ചാൻകോവിലിൽ വിഴിഞ്ഞം ഡിപ്പോയിലെ ബസിന്‍റെ ടയർ ഊരിത്തെറിച്ചിരുന്നു. വിഴിഞ്ഞത്തു നിന്ന് നാഗർകോവിലിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്ത് ബസ് നിർത്തിയതിനാലാണ് അപകടം ഒഴിവായത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

Web Desk

By - Web Desk

contributor

Similar News