പാലക്കാട്ട് നിന്ന് തട്ടിക്കൊണ്ടുപോയ പോക്സോ കേസിലെ ഇരയെ ഗുരുവായൂരിൽ നിന്ന് കണ്ടെത്തി

ലോഡ്ജിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടി ഉണ്ടായിരുന്നത്

Update: 2022-07-12 09:59 GMT
Advertising

പാലക്കാട്:  പാലക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പോക്സോ കേസിലെ ഇരയെ ഗുരുവായൂരിൽ നിന്ന് കണ്ടെത്തി. ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടി ഉണ്ടായിരുന്നത്.  കഴിഞ്ഞ ദിവസമാണ് കുട്ടിയെ മുത്തശ്ശിയുടെ വീട്ടിൽ നിന്നും അമ്മയുടെ സാന്നിധ്യത്തിൽ പ്രത തട്ടിക്കൊണ്ടു പോയത്. പ്രതിയെ കണ്ടെത്തിയിരുന്നു എങ്കിലും കുഞ്ഞിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

അച്ഛന്റെ അനിയനാണ് കേസിലെ പ്രതി. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ പിന്തുണയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇന്നലെ മുതൽ രക്ഷിതാക്കളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായിരുന്നു.

 പാലക്കാട് ടൗൺ സൗത്ത് സിഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നമ്പർ പ്ലേറ്റ് തുണികൊണ്ട് മറച്ച കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.സംഘമെത്തിയ ബൈക്കിന്റെ നമ്പറും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News