പള്ളിയിൽ കയറി മോഷണം; ഇമാമിന്റെ ഫോൺ കവർന്ന് കടന്ന പ്രതി പിടിയിൽ

പ്രതിയുടെ കൈവശം നിന്നും മോഷ്ടിച്ച ഫോണുകൾ പോലീസ് കണ്ടെടുത്തു

Update: 2023-12-08 16:05 GMT
Editor : banuisahak | By : Web Desk
theft
AddThis Website Tools
Advertising

കോഴിക്കോട്: കോഴിക്കോട് ചെറൂട്ടി റോഡിലുള്ള വലിയ പറമ്പ് സുന്നി ജുമാ മസ്ജിദിൽ ബുധനാഴ്ച പുലർച്ചെ 2:30 മണിക്ക് കയറി പള്ളിയിലെ ഇമാമിന്റെയും സഹായിയുടെയും മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതിയെ ടൗൺ പോലീസ് അറസ്റ്റുചെയ്തു.

മലപ്പുറം നെടുമ്പറമ്പ് സ്വദേശി മുഹമ്മദ്‌ ജൂറൈജ് ആണ് തിരൂർ വെച്ച് പോലീസ് പിടിയിലായത് പ്രതിയുടെ കൈവശം നിന്നും മോഷ്ടിച്ച ഫോണുകൾ പോലീസ് കണ്ടെടുത്തു. വേങ്ങര, വഴിക്കടവ്, പരപ്പനങ്ങാടി, തലശ്ശേരി പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുണ്ട്.

ടൌൺ ഇൻസ്‌പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ SI രാജീവൻ, CPO മാരായ ആഗ്രേഷ് കുമാർ, ഹരീഷ്, രാകേഷ്, ജിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

Web Desk

By - Web Desk

contributor

Similar News