പൊലീസ് സ്റ്റേഷന് സമീപത്തെ ആഭരണ നിർമ്മാണശാലയിൽ മോഷണം; ഒരു വർഷം കഴിഞ്ഞിട്ടും കേസെടുത്തില്ലെന്ന് പരാതിക്കാരൻ
താമരശ്ശേരി പൊലീസ് സ്റ്റേഷന്റെ തെക്കുവശത്തെ ഗേറ്റിനോടു ചേർന്നാണ് ആഭരണ നിർമാണശാലയുള്ളത്
കോഴിക്കോട്: താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണശാലയിൽ മോഷണം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറായില്ലെന്ന് പരാതി. 2022 മെയ് 30നാണ് സ്ഥാപനത്തിൽ മോഷണം നടക്കുന്നത്. താമരശ്ശേരി പൊലീസ് സ്റ്റേഷന്റെ തെക്കുവശത്തെ ഗേറ്റിനോടു ചേർന്നാണ് ആഭരണ നിർമാണശാലയുള്ളത്. മോഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകിയിട്ടും എഫ്.ഐ.ആര്‍ പോലും റജിസ്റ്റർ ചെയ്തില്ലെന്ന് സ്ഥാപന ഉടമ പറയുന്നു.
ചെമ്പ് തകിടിനായി സ്ഥാനത്തിൻ എത്തിയ യുവാവാണ് ഉടമയെ കബളിപ്പിച്ച് 38 ഗ്രാം സ്വർണം കവർന്നത്. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നും കഴിഞ്ഞ ദിവസം സ്കൂട്ടർ കളവ് പോയിരുന്നു, മാധ്യമങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം വാർത്ത വന്നതിനെ തുടർന്ന് പിന്നീട് തിരികെ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് സമീപത്തെ സ്വർണം ഉരുക്കുന്ന സ്ഥാപനത്തിലും ഏതാനും മാസം മുമ്പ് കളവ് നടന്നിരുന്നു.