'ജനാധിപത്യ പാർട്ടിയിൽ വിമർശനം ഉണ്ടാകും'; പ്രതിപക്ഷ നേതാവിനെതിരായ വിമർശനങ്ങൾ തള്ളാതെ കെ. സുധാകരൻ

വിമർശനത്തിൽ പ്രതികരണവുമായി കെ.മുരളീധരനും രംഗത്ത്

Update: 2024-07-26 08:08 GMT
Advertising

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ കെ.പി.സി.സിയിലെ വിമർശനങ്ങൾ തള്ളാതെ കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ. സതീശനെതിരെ ഉയർന്ന വിമർശനങ്ങൾ പരിശോധിക്കും. ജനാധിപത്യ പാർട്ടിയിൽ വിമർശനം ഉണ്ടാകുമെന്നും താനും വി.ഡി സതീശനും തമ്മിൽ പ്രശ്നങ്ങളില്ലെന്നും സുധാകരൻ പറഞ്ഞു. 

സതീശനെതിരായ വിമർശനത്തിൽ പ്രതികരണവുമായി കെ.മുരളീധരനും രംഗത്തെത്തി. പാർട്ടിക്ക് അകത്ത് പറയുന്നത് പുറത്ത് വരുന്നത് ഗൗരവമായി എടുക്കണമെന്നും ഇത്തരക്കാർക്ക് എതിരെ നടപടി വേണമെന്നും മുരളീധരൻ പറഞ്ഞു. സുൽത്താൻ ബത്തേരി ക്യാമ്പിൽ തന്നെകുറിച്ച് വരാത്ത ചർച്ച പോലും വാർത്തയായി. ഒറ്റുകാരുടെ റോളിൽ ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിൽ നടപടി വേണമെന്നും മുരളീധരൻ പറഞ്ഞു.

ഇന്നലെ രാത്രി ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗത്തിൽ വി.ഡി സതീശനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്ന് നേതാക്കൾ വിമർശിച്ചു. കെ.പി.സി.സിയുടെ അധികാരത്തിൽ കൈകടത്തുന്നതായും യോഗത്തിൽ വിമർശനമുയർന്നു.

'പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവർത്തനമാണ്. അദ്ദേഹം ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു. ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവാണ് കാരണം. വയനാട്ടിലെ ചിന്തൻ ശിബിറിന്റെ ശോഭ കെടുത്തിയത് വി.ഡി സതീശനാണ്'- തുടങ്ങിയ വിമർശനങ്ങൾ നേതാക്കൾ ഉന്നയിച്ചു.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News