'മൂന്നാം തരംഗം ആരംഭിച്ചിട്ടില്ല, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്നതിന് കാരണം കോവിഡ് വൈറസിന്‍റെ വകഭേദമാണോയെന്ന് പരിശോധിക്കും': മുഖ്യമന്ത്രി

രോഗ തീവ്രത കൂടുന്നത് കൊണ്ട് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധനയടക്കം കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു

Update: 2021-07-24 01:26 GMT
Editor : ijas
Advertising

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്നതിന് കാരണം കോവിഡ് വൈറസിന്‍റെ വകഭേദമാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നു. എല്ലാ ജില്ലകളിലും ടി.പി.ആര്‍ കൂടുന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗ തീവ്രത കൂടുന്നത് കൊണ്ട് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധനയടക്കം കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിനം പ്രതി വര്‍ധിക്കുന്നത് മൂന്നാം തരംഗമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അതിന്‍റെ കാരണം പരിശോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ടിപിആര്‍ ഉയരുന്നത് അതീവ ഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ആല്‍ഫ, ബീറ്റ, ഗാമ ഡെല്‍റ്റ എന്നിങ്ങനെ നാലുതരം വൈറസ് വകഭേദങ്ങള്‍ ഇതിനകം ആവിര്‍ഭവിച്ചിട്ടുണ്ട്. രോഗവ്യാപനശേഷി കൂടുതലുള്ള ഡെല്‍റ്റ വൈറസിന് പുറമെ മറ്റ് വകഭേദം വന്നോ എന്ന് പരിശോധിച്ച് തിട്ടപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

മൂന്നാം തരംഗം ആരംഭിച്ചിട്ടില്ല. വക്കിലാണെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞു. സംസ്ഥാനത്ത് ടി.പി.ആര്‍ കുടുന്നത് വര്‍ധിച്ചു. എല്ലാ ജില്ലയിലും വര്‍ധനവ്. അത് ഗൗരവമായി കാണണം. മൂന്നാം തരംഗമായി കാണാറായിട്ടില്ല. പക്ഷെ കൂടുതല്‍ പഠനം വേണം. ഡെല്‍റ്റക്ക് പുറമെ മറ്റ് വകഭേദം വന്നോ എന്ന് പരിശോധിച്ച് തിട്ടപ്പെടുത്തണം'- മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനം കൂടിയ മേഖലകളെ മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകളാക്കി തിരിച്ച് കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. ആശങ്കപ്പെടേണ്ട സാഹചര്യം കേരളത്തില്‍ ഇല്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Tags:    

Editor - ijas

contributor

Similar News