തൊടുപുഴ ബസ്റ്റാൻഡ് നിർമാണം വൈകുന്നു; അഴിമതി അന്വേഷിക്കണമെന്നാവശ്യം

അശാസ്ത്രീയവും ഉദ്യോഗതലത്തിലുള്ള അഴിമതിയുമാണ് ബസ്റ്റാൻഡ്ൻ്റെ നിർമാണം വൈകാൻ കാരണം

Update: 2022-01-09 01:17 GMT
Advertising

12 കോടി മുതൽ മുടക്കിൽ നിർമാണം തുടങ്ങിയ തൊടുപുഴ കെ.എസ്.ആർ.ടിസി ബസ്റ്റാൻഡ്  18 കോടിയായിട്ടും ഇതുവരെ പ്രവർത്തന സജ്ജമായില്ല. ഒമ്പത് വർഷത്തിനിപ്പുറവും താൽക്കാലിക സംവിധാനത്തിലാണ് കെ.എസ്.ആർ.ടി സി.ബസ്റ്റാൻഡ്ന്റെ പ്രവർത്തനം.

യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ ഒരു താൽക്കാലിക സംവിധാനമെന്ന നിലയിൽ ഇതിങ്ങനെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. തികച്ചും അശാസ്ത്രീയവും ഉദ്യോഗ തലത്തിലുള്ള അഴിമതിയുമാണ് ബസ്റ്റാൻഡ്ൻ്റെ നിർമാണം വൈകാൻ കാരണമെന്ന ആരോപണവും ശക്തമാണ്.

മലയോര മേഖലയുടെ വികസനം മുന്നിൽക്കണ്ടാണ് ഒമ്പത് വർഷം മുമ്പ് തൊടുപുഴയിൽ പുതിയ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ്ൻ്റെ നിർമ്മാണമാരംഭിച്ചത്. കെട്ടിട സമുച്ചയവും ബസ് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും അനുബന്ധ സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടതുണ്ട്.

ബസ് സ്റ്റാൻ്റിലെ കടമുറികൾ ലേലം ചെയ്ത് പണം സ്വരൂപിക്കാമെന്ന ധാരണയിലായിരുന്നു അധികൃതർ.എന്നാൽ സാങ്കേതിതത്വം അതിനും തടസമായി.അടുത്ത കാലത്തെങ്ങും ഇത് തുറക്കുമോയെന്ന ചോദ്യത്തിന് വൈകാതെയുണ്ടാകുമെന്നാണ് അധികൃതരുടെ മറുപടി.



Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News